പ്ലാസ്റ്റിക് കുപ്പികളിൽനിന്ന് ചവറ്റുകുട്ട
ആലപ്പുഴ: പരിസ്ഥിതിദിനത്തിൽ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ചവറ്റുകുട്ട നിർമിച്ച് സീഡ് ക്ലബ്ബ് ഉദ്ഘാടനം വ്യത്യസ്തമാക്കി ഇരമല്ലിക്കര എച്ച്.യു.പി.എസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം സ്കൂൾപരിസരങ്ങളിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികൾ പുനരുപയോഗിക്കാമെന്ന ആശയത്തിൽനിന്നാണ് ആരാമം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചവറ്റുകുട്ട നിർമിച്ചത്. ഇവ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ സ്ഥാപിച്ചു.
സുഗതകുമാരിയുെട ‘ഒരു തൈ നടാം’ കവിതയുടെ നൃത്താവിഷ്കാരം, പരിസ്ഥിതിദിന കവിത, പോസ്റ്റർ നിർമാണം, പ്രസംഗം തുടങ്ങിയവയും നടത്തി. ബി.ആർ.സി. കോ-ഓഡിനേറ്റർ എൻ. രാഹുൽ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക സുജ ജി. പിള്ള അധ്യക്ഷയായി. സീഡ് കോ-ഓഡിനേറ്റർ എസ്. നന്ദകിഷോർ, ബി.ആർ.സി. കോ-ഓഡിനേറ്റർ മഹേഷ് തുടങ്ങിയവർ സംസാരിച്ചു.
June 26
12:53
2024