സീഡ് ക്ലബ്ബിനു തുടക്കം
ആലപ്പുഴ: ചെന്നിത്തല ജവാഹർ നവോദയ വിദ്യാലയത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബിനു തുടക്കമായി. പ്രിൻസിപ്പൽ സി.എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾപരിസരം വൃത്തിയാക്കിക്കൊണ്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതിവാരാചരണത്തിനും തുടക്കംകുറിച്ചു. ജൈവകൃഷി, പക്ഷിനിരീക്ഷണം, ജൈവവൈവിധ്യപഠനം, ഊർജ-ജല സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തുമെന്ന് സീഡ് കോ-ഓഡിനേറ്റർ വി. പ്രദീപ്‌കുമാർ പറഞ്ഞു.
June 26
12:53
2024