ഇരട്ടി മധുരവുമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ
ഇരട്ടി മധുരവുമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ
SSLC പരീക്ഷയിലും കൃഷിയിലും നൂറുമേനി നേടിയ ഇരട്ടി വിജയവുമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. വിജയാഘോഷത്തിൽ മധുരം നൽകി സീഡ് ക്ലബ്ബും. മാതൃഭൂമി സീഡ് ക്ലബ് പിരപ്പമൺകാട് ഏലായിൽ കൃഷി ചെയ്ത് വിളവെടുത്ത നെല്ല് അരിയാക്കി പായസം ഉണ്ടാക്കി അഞ്ചു മുതൽ പ്ലസ് ടു വരെ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. എല്ലാ അധ്യാപകരും അനധ്യാപകരും കുട്ടികളും പി. ടി. എ അംഗങ്ങളും മധുരം കഴിച്ച് വിജയം ആഘോഷിച്ചു. പായസവിതരണം പി. ടി. എ. അംഗം സുചേതകുമാർ ജി ഒരു കുട്ടിക്ക് നൽകി നിർവഹിച്ചു. HM സുജിത് എസ്, സ്റ്റാഫ് സെക്രട്ടറി റഹീം കെ , HS സ്റ്റാഫ് സെക്രട്ടറി ബീന എസ് , UP സ്റ്റാഫ് സെക്രട്ടറി സരിത ആർ എസ് , സീഡ് കോർഡിനേറ്റർ സൗമ്യ എസ്, ഷാബിമോൻ എസ് എൻ, UP സീനിയർ അസ്സിസ്റ്റന്റ് ജാസ്മിൻ എച്ച് എ, അധ്യാപകരായ നിസാർ അഹമ്മദ് എം, രഞ്ജു എസ് ആർ , സന്ധ്യ ജെ, ദീപ എസ്, സുധിൻ എസ്, പ്രീത എച്ച് ആർ, മഹേഷ് എന്നിവർ സന്നിഹിതരായിരുന്നു.
July 03
12:53
2024