പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആരോഗ്യ ശുചിത്വ സമ്മേളനം സംഘടിപ്പിച്ച് മടവൂർ ഗവ.എൽ.പി.എസ്
ഡോക്ടർ ദിനം
പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആരോഗ്യ ശുചിത്വ സമ്മേളനം സംഘടിപ്പിച്ച് മടവൂർ ഗവ.എൽ.പി.എസ്
മടവൂർ: പ്രശസ്ത ഭിഷഗ്വരനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ബിഥാൻ ചന്ദ്രറേയിയുടെ ജന്മദിനമായ ഡോക്ടർ ദിനത്തിൽ ആരോഗ്യ ശുചിത്വ സമ്മേളനം സംഘടിപ്പിച്ച് മടവൂർ ഗവ.എൽ.പി.എസ്
വിദ്യാലയത്തിനു സമീപമുള്ള ചാലാംകോണം പ്രാഥമികാരോഗ്യകേന്ദ്രം സന്ദർശിച്ചാണ് കുട്ടികൾ ആരോഗ്യ ശുചിത്വ സമ്മേളനം സംഘടിപ്പിച്ചത്
മെഡിക്കൽ ഓഫീസർ ധന്യ ദേവ് സമ്മേളനം ഉദ്ഘാടനം ചെയ്തു
വിദ്യാർഥി പ്രതിനിധി ശ്രീരൂപ എ.എസ് ഡോക്ടർ ദിന സന്ദേശം കൈമാറി
സമ്മേളനാനന്തരം
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേർന്ന പൊതു ജനങ്ങൾക്ക് ബോധവൽക്കരണ സ്റ്റിക്കറുകൾ വിതരണം ചെയ്ത് കുട്ടികൾ സന്ദേശ പ്രചരണം നടത്തി
ആരോഗ്യ ശുചിത്വ മേഖലയിൽ കുട്ടികൾ കണ്ടെത്തിയ പഴഞ്ചൊല്ലുകളാണ് ബോധവൽക്കരണത്തിനായി തയ്യാറാക്കിയ സ്റ്റിക്കറുകളിൽ ഉൾപ്പെടുത്തിയിരുന്നത്
മൂന്നാം ക്ലാസിലെ മാറിയ മലയാളം പാഠപുസ്തകത്തിലെ 'പഴഞ്ചൊൽപ്പെരുമ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് അനുയോജ്യമായവ പഴഞ്ചൊൽ ശേഖരണത്തിൽ നിന്ന് തെരഞ്ഞെടുക്കുകയായിരുന്നു
"ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്" എന്ന അക്കാദമിക മാസ്റ്റർ പ്ലാൻ മിഷൻ്റെ ഭാഗമായാണ് ആരോഗ്യ ശുചിത്വ സമ്മേളനം സംഘടിപ്പിച്ചത്
സീഡ്ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ
പി .ടി .എ പ്രസിഡൻ്റ് സജിത്ത് മടവൂർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് അമ്പിളി ടീച്ചർ സ്വാഗതവും എം.പി.ടി.എ പ്രസിഡൻറ് ആരതി നന്ദിയും പറഞ്ഞു
ഡോക്ടർമാരായ ധന്യ ദേവ്, കനകകുമാർ.ആർ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് എന്നിവരെ ആദരിച്ചു
July 03
12:53
2024