SEED News

പേവിഷബാധ ബോധവത്കരണക്ലാസ് നടത്തി


തട്ടാരമ്പലം: ആഞ്ഞിലിപ്ര ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേവിഷബാധ ബോധവത്കരണ ക്ലാസ് നടത്തി. ചെട്ടികുളങ്ങര കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിനിത ക്ലാസ് നയിച്ചു. 
ഹെൽത്ത് ഇൻസ്പെക്ടർമാരായ മനോജ്, രാഗിചന്ദ്ര, സ്കൂൾ പ്രഥമാധ്യാപിക പി. ആശ, സീഡ് ക്ലബ്ബ് കോഡിനേറ്റർ വിജില വർഗീസ് എന്നിവർ പ്രസംഗിച്ചു.

July 15
12:53 2024

Write a Comment

Related News