SEED News

പി.എൻ.പി.എം. എൽ.പി. സ്‌കൂളിൽ വായനയ്ക്കായി ഒരുദിവസം പദ്ധതി


ചാരുംമൂട്: താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂളിൽ മാതൃഭൂമി ഇതൾ സീഡ് ക്ലബ്ബ് വായനയ്ക്കായി ഒരുദിവസം പദ്ധതി തുടങ്ങി. കുട്ടികൾ വീടുകളിൽനിന്നു കൊണ്ടുവരുന്ന കുട്ടിക്കഥകൾ അടങ്ങിയ പുസ്തകം അതതു ക്ലാസുകളിൽ വായിച്ചു കേൾപ്പിക്കുന്നതാണ് പദ്ധതി. പുസ്തകങ്ങൾ പിന്നീട് സ്കൂൾ ലൈബ്രറിയിൽ സൂക്ഷിക്കും.
 വായനദിനത്തിൽ പുസ്തകങ്ങൾ കുട്ടികളിൽനിന്ന്‌ ഏറ്റുവാങ്ങി സാഹിത്യകാരൻ വിശ്വൻ പടനിലം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മഹീഷ് മലരിമേൽ അധ്യക്ഷനായി. 
പ്രഥമാധ്യാപിക വി. ശ്രീകുമാരി, സീഡ് കോഡിനേറ്റർ തഹസീന, ജയശ്രീ, സി. അമ്പിളി എന്നിവർ സംസാരിച്ചു. വായനദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, പ്രശ്നോത്തരി എന്നിവയും നടന്നു.   

July 15
12:53 2024

Write a Comment