രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് നടത്തി
ചെറുതന: ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി നിറവ് സീഡ് ക്ലബ്ബും എസ്.പി.സി.യും ചേർന്ന് രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് നടത്തി. ചെറുതന സി.എച്ച്.സി.യിലെ ആരോഗ്യപ്രവർത്തകർ ബോധവത്കരണ ക്ലാസ് നയിച്ചു. പ്രഥമാധ്യാപിക സീന കെ. നൈനാൻ, സി. സിന്ധുമോൾ, രശ്മി, നിഷ എന്നിവർ നേതൃത്വം നൽകി.
July 15
12:53
2024