വായനമാസാചരണത്തിൽ വായനമരവുമായി വിദ്യാർഥികൾ
തട്ടാരമ്പലം: ആഞ്ഞിലിപ്രാ ഗവ. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും നേതൃത്വത്തിൽ വായനമാസാചരണത്തിന്റെ ഭാഗമായി വായനമരം നിർമിച്ചു. മുഴുവൻ കുട്ടികളും വായിച്ച ലൈബ്രറി പുസ്തകത്തിന്റെ പേര് വായനമരത്തിൽ പതിപ്പിച്ചു. ഒന്നാം ക്ലാസുകാർ ‘ഞാൻ കേട്ട പുസ്തകം’ എന്ന പേരിലും മറ്റു കുട്ടികൾ ‘ഞാൻ വായിച്ച പുസ്തകം’ എന്ന പേരിലും കാർഡുകൾ പതിപ്പിച്ച് വായനമരത്തിന്റെ ഭാഗമായി. മാവേലിക്കര ബി.ആർ.സി. പ്രതിനിധി ആർ. ജയലക്ഷ്മി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി. ആശ അധ്യക്ഷയായി.
സീഡ് ക്ലബ്ബ് കൺവീനർ വിജില വർഗീസ്, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ അശ്വതി നായർ എന്നിവർ സംസാരിച്ചു.
July 15
12:53
2024