SEED News

വായനയ്‌ക്കൊരിടം പദ്ധതിയുമായി ഇടക്കുന്നം സ്കൂൾ സീഡ് ക്ലബ്ബ്

ചാരുംമൂട്: വായനയിലൂടെ വളർച്ചയും വസന്തവുമെന്ന ലക്ഷ്യം മുൻനിർത്തി ഇടക്കുന്നം ഗവ. യു.പി. സ്കൂളിലെ തണൽ സീഡ് ക്ലബ്ബ് വായനയ്ക്കൊരിടം പദ്ധതി നടപ്പാക്കി. ഒരുവർഷം നീണ്ടുനിൽക്കുന്ന വായനപരിപോഷണ പരിപാടിയുടെ ഭാഗമായാണ് സീഡ് ക്ലബ്ബ്‌ പദ്ധതി നടപ്പാക്കുന്നത്. കുട്ടികൾക്കും സ്കൂളിൽ മറ്റാവശ്യത്തിനായി എത്തുന്ന മുതിർന്നവർക്കും പത്രങ്ങളും ആനുകാലികപ്രസിദ്ധീകരങ്ങളും വിവിധ സാഹിത്യരചനകളും ഇവിടെ ലഭ്യമാക്കും. ഓരോമാസവും സാഹിത്യമേഖലയിൽനിന്നുള്ള പ്രമുഖർ കുട്ടികളുമായി സംവദിക്കാനെത്തും. വിദ്യാരംഗം കലാസാഹിത്യവേദിയുമായി സഹകരിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. നൂറനാട് ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭാ സുരേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. സീഡ് കോഡിനേറ്റർ എം. സുധീർഖാൻ പ്രവർത്തനം വിശദീകരിച്ചു. പ്രഥമാധ്യാപിക ടെസി അന്ന തോമസ്, എസ്.എം.സി. ചെയർമാൻ സമീർ സലിം, സ്റ്റാഫ് സെക്രട്ടറി ഗംഗ, മാതൃസമിതി പ്രസിഡന്റ് ചിഞ്ചു, അധ്യാപകരായ സുമയ്യ അൻസാർ, നസീന, സിനി, സംഗീത, സൗമ്യ, ദിവ്യ തുടങ്ങിയവർ സംസാരിച്ചു.   

July 15
12:53 2024

Write a Comment