വായനവാരാചരണം
ആലപ്പുഴ: തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനവാരാചരണം നടത്തി. സീഡ് കോഡിനേറ്റർ സ്മൃതി സുനിൽ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ഡി.വി. ജെ.ബി.എസ്. മുൻ അധ്യാപിക നാണിക്കുട്ടിയെ ആദരിച്ചു. നാണിക്കുട്ടി രചിച്ച കവിതകൾ കുട്ടികൾക്കു ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽ ലിസി ആന്റണി വായനദിനസന്ദേശം പങ്കുവെച്ചു.
July 15
12:53
2024