SEED News

കോനാട്ടുശ്ശേരി സ്കൂളിലെ കുട്ടികൾ വായനശാല സന്ദർശിച്ചു

തുറവൂർ: വായനവാരത്തിൽ വായനശാല സന്ദർശിച്ച്  കോനാട്ടുശ്ശേരി ഗവ. എൽ.പി. സ്കൂളിലെ കുരുന്നുകൾ. വെട്ടയ്ക്കൽ ചിത്രോദയം വായനശാല സന്ദർശിക്കുകയും ലൈബ്രേറിയൻ സഹദേവനെ ആദരിക്കുകയും ചെയ്തു. ലൈബ്രേറിയനുമായി നടത്തിയ അഭിമുഖത്തിൽനിന്നു വായനശാലയിലെ പ്രവർത്തനങ്ങൾ കുട്ടികൾക്കു മനസ്സിലാക്കാൻ സാധിച്ചു. കുട്ടികൾ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപിക അനിത, സീഡ് കോഡിനേറ്റർ ശ്രീജ, അധ്യാപകർ, എസ്.എം.സി. അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.      

July 15
12:53 2024

Write a Comment