SEED News

ലഹരിക്കെതിരേ ഒരുകിക്ക്

ആലപ്പുഴ: മാതൃഭൂമി സീഡ് ക്ലബ്ബും ആലപ്പി സ്പോർട്സ് ഇൻഡസ്ട്രീസുമായി ചേർന്ന് ലഹരിക്കെതിരേ ഒരു കിക്ക് എന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരം പുന്നപ്ര അംബേദ്കർ റെസിഡൻഷ്യൽ സ്കൂളിൽ നടത്തി. 
വിജയികൾക്ക് ആലപ്പി സ്പോർട്സ് ഇൻഡസ്ട്രീസ് മാനേജിങ് പാർട്ണർ സജീവ് സച്ചിദാനന്ദ് സമ്മാനങ്ങൾ കൈമാറി. കുട്ടികൾ ലഹരിക്ക് അടിമപ്പെടാതിരിക്കാൻ വ്യായാമത്തിനും കായികമത്സരങ്ങൾക്കുമുള്ള പ്രാധാന്യമാണ് മത്സരത്തിലൂടെ ലക്ഷ്യമിട്ടത്. സ്കൂൾ സീഡ് കോഡിനേറ്റർ ഡോ. ജയാ വിജയൻ, കെ.ജെ. അലോഷ്യസ് തുടങ്ങിയവർ സംസാരിച്ചു.

July 15
12:53 2024

Write a Comment