നാടെങ്ങും ലഹരിവിരുദ്ധ ദിനാചരണം
ചാരുംമൂട് : നാടെങ്ങും അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു. ലഹരിവിരുദ്ധദിനത്തിന്റെ സന്ദേശവുമായി ഇടക്കുന്നം ഗവ. യു.പി. സ്‌കൂളിലെ സീഡ്ക്ലബ്ബ് അംഗങ്ങൾ വീടുകളിൽ സന്ദർശനം നടത്തി. ലഹരിവിരുദ്ധസന്ദേശം അടങ്ങിയ ലോഗോ വീടുകളിൽ പതിപ്പിച്ചു. വീട്ടിലൊരു മുദ്ര എന്ന പേരിൽ പ്രദേശത്തെ മുഴുവൻ വീടുകളും കടകളും കേന്ദ്രീകരിച്ച് കുട്ടികൾ ലോഗോ പതിപ്പിക്കാനാണ് തീരുമാനം.
നൂറനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ സുരേഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭാ സുരേഷ് ലഹരിവിരുദ്ധദിന സന്ദേശം നൽകി.
ചത്തിയറ: ലഹരിവിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി താമരക്കുളം ചത്തിയറ ഗവ. എൽ.പി.സ്‌കൂളിലെ കുരുന്നുകൾ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി. ലഹരിയുടെ ചതിക്കുഴികൾ വിവരിക്കുന്ന ഗാനം ഉൾക്കൊള്ളിച്ചായിരുന്നു അവതരണം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ അബ്ദുൽ റഫീക്ക് അധ്യക്ഷനായി.
ചാരുംമൂട് : താമരക്കുളം വി.വി. ഹയർ സെക്കൻഡറി സ്‌കൂളിലെ വിമുക്തി ക്ലബ്ബ്, എൻ.എസ്.എസ്., എൻ.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തിൽ മോക്ക്പാർലമെന്റ് നടത്തി. പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷനായി.
ചാരുംമൂട് : ജനശ്രീ മിഷൻ മാവേലിക്കര ബ്ലോക്ക് യൂണിയൻ ലഹരിവിരുദ്ധ സമ്മേളനവും പ്രതിജ്ഞയും എടുത്തു. ചെയർമാൻ കെ.ജി. ഷാ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി റജീനാ സലിം അധ്യക്ഷയായി.
മാങ്കാംകുഴി: ഇറവങ്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അറനൂറ്റിമംഗലം ഭാഷാപോഷിണി ഗ്രന്ഥശാലയുടെ സഹകരണത്തിൽ ലഹരിവിരുദ്ധദിനം ആചരിച്ചു. എസ്.എം.സി. ചെയർമാൻ എസ്.കെ. ശിവജ്കുമാർ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗം വത്സലാകുമാരി ദിനാചരണം ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ വി. വിനീത് ക്ലാസെടുത്തു. പ്രധാനാധ്യാപകൻ ജി. അനിൽകുമാർ, ഗ്രന്ഥശാലാ പ്രസിഡന്റ് ചന്ദ്രികാകുമാരി, രാധാകൃഷ്ണൻനായർ, മായാദേവി, പി.ബി. സിന്ധു, ബീന, സിബിതോമസ്, എസ്. പൗർണമി, സി. ഷാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
മാവേലിക്കര: വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ലോക ലഹരിവിരുദ്ധദിനം ആചരിച്ചു. കേരള മദ്യവിരുദ്ധസമിതി ജില്ലാ, താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സെമിനാർ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ആർ. കൈമൾ കരുമാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് രാജലക്ഷ്മി അധ്യക്ഷയായി. അനി വർഗീസ്, എൻ. മോഹൻദാസ്, ആശ കൃഷ്ണാലയം, രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. കോൺഗ്രസ് മാവേലിക്കര ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധദിനാചരണം ഡി.സി.സി. വൈസ് പ്രസിഡന്റ് കെ.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിസൻ പാട്രിക് അധ്യക്ഷനായി. അനി വർഗീസ്, നൈനാൻ സി. കുറ്റിശ്ശേരിൽ, ലളിതാ രവീന്ദ്രനാഥ്, അജിത് കണ്ടിയൂർ തുടങ്ങിയവർ പ്രസംഗിച്ചു. മഹിളാകോൺഗ്രസ് മാവേലിക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധസമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ് ഉദ്ഘാടനം ചെയ്തു. മഹിളാകോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. ചിത്രാമ്മാൾ അധ്യക്ഷയായി. ഡോ. പാർവതി ഉണ്ണിക്കൃഷ്ണൻ, കുഞ്ഞുമോൾ രാജു, കൃഷ്ണകുമാരി, ലളിതാ രവീന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
July 15
12:53
2024