മാതൃഭൂമി സീഡ് പത്തനംതിട്ട ജില്ലാതല അധ്യാപകശില്പശാല
പത്തനംതിട്ട: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുക ളിൽ നടപ്പിലാക്കുന്ന സീഡ് പദ്ധതിയുടെ ജില്ലാതല അധ്യാപക ശില്പശാല പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. പത്തനംതിട്ട ഡി.ഇ.ഒ. കെ.പി. മൈത്രി ഉദ്ഘാടനം ചെയ്തു. കോന്നി ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും ബ്രാഞ്ച് മാനേജറുമായ കെ.ബി. ബിജു അധ്യക്ഷനായി. സീഡ് പദ്ധതിയുടെ ഭാഗമായി ഈ അധ്യയനവർഷം നടപ്പാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ ചർച്ച ചെയ്യുവാനും സംശയനിവാരണത്തിനുമായാണ് ശില്പശാല നടത്തിയത്.
മാതൃഭൂമി കോട്ടയം യൂണറ്റിലെ സീനിയർ സബ് എഡിറ്റർ ജോർജ് തോമസ്, പത്തനംതിട്ട മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാൻ ആർ.ജയചന്ദ്രൻ, മാർത്തോമാ ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപിക എം.ആർ. അജി തുടങ്ങിയവർ സംസാരിച്ചു. പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലെ വിവിധ സ്കൂളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്തു.
July 16
12:53
2024