ഡോക്ടേഴ്സ് ദിനമാചരിച്ചു
വെള്ളംകുളങ്ങര: വെള്ളംകുളങ്ങര ഗവ. യു.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഡോക്ടേഴ്സ് ദിനമാചരിച്ചു. വീയപുരം കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ധന്യ ആർ. തങ്കത്തിനെ ചടങ്ങിലാദരിച്ചു. മഴക്കാലരോഗങ്ങളും പ്രതിരോധമാർഗങ്ങളും എന്ന വിഷയത്തിൽ ക്ലാസും നടന്നു. ഡോക്ടറോടു ചോദിക്കാം എന്ന പരിപാടിയിൽ കുട്ടികളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.
പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ, വാർഡംഗം ജയകൃഷ്ണൻ, അശ്വതി, സൗമ്യ, ശ്രീകല എന്നിവർ നേതൃത്വം നൽകി.
July 17
12:53
2024