ഇലിപ്പക്കുളം സ്‌കൂൾ സീഡ് ക്ലബ്ബ് ഡോക്ടേഴ്‌സ് ദിനം ആചരിച്ചു
വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി ആർദ്രം സീഡ് ക്ലബ്ബ് ഡോക്ടേഴ്‌സ് ദിനമാചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വള്ളികുന്നം കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ഷബ്‌ന, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ജയകുമാർ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രഥമാധ്യാപകൻ പി. കൃഷ്ണകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ നജ്മുദ്ദീൻ, അധ്യാപകരായ കല്പന, റസീന, ഷീബ, രഞ്ജിത, സീഡ് ക്ലബ്ബ് കോഡിനേറ്റർ ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.
July 17
12:53
2024