തിരുവനന്തപുരം, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലകളുടെ സീഡ് അധ്യാപക ശില്പശാല
മാതൃഭൂമി സീഡും ഫെഡറൽ ബാങ്കും ചേർന്ന് സംഘടിപ്പിച്ച തിരുവനന്തപുരം നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലകളിലെ സീഡ് അധ്യാപക ശില്പശാല ഉദ്‌ഘാടനം ചെയ്യാനെത്തിയ തിരുവനന്തപുരം ഡി.ഇ.ഒ. ആർ.ബിജു,
ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജണൽ ഹെഡുമായ എ.ജി.പ്രതാപചന്ദ്രൻ, മാതൃഭൂമി ന്യൂസ്
ഡെപ്യൂട്ടി എഡിറ്റർ ഡി.പ്രമേഷ് കുമാർ തുടങ്ങിയവർ അധ്യാപകരോടൊപ്പം
തിരുവനന്തപുരം: മാതൃഭൂമി സീഡിന്റെ തിരുവനന്തപുരം, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപകർക്കായി ശില്പശാല നടത്തി. ഫെഡറൽ ബാങ്കുമായി ചേർന്ന് 16-ാം വർഷമാണ് സീഡ് പദ്ധതി വിദ്യാലയങ്ങളിൽ നടത്തുന്നത്. ട്രിവാൻഡ്രം കൾച്ചറൽ സെന്ററിൽ നടത്തിയ ശില്പശാല തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല ഡി.ഇ.ഒ. ആർ.ബിജു ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിൽ സീഡ് പങ്കുവഹിക്കുന്നെന്നും പ്രകൃതിയെ അറിയാനും പഠിക്കാനും പദ്ധതി സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ ഡി.പ്രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് എ.ജി.പ്രതാപചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ഡി.പ്രമേഷ് കുമാർ, സീസൺ വാച്ച് പ്രോജക്ട് മാനേജർ കെ.മുഹമ്മദ് നിസാർ, പ്രീ പ്രസ് സീനിയർ സൂപ്പർവൈസർ ആർ.ജയചന്ദ്രൻ, മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മനു എം.നായർ എന്നിവർ ക്ലാസെടുത്തു.
പഴയകാല നെൽവിത്തിനങ്ങൾ കൃഷി ചെയ്യാനായി കുട്ടികൾക്ക് എത്തിച്ചുകൊടുക്കുന്ന ‘പഴയ കതിർ പുതിയ കൈകളിൽ’ പദ്ധതിയാണ് ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടത്. ജില്ലയിലെ രണ്ട് സ്കൂളുകൾക്ക് വിത്തു നൽകും.
നാട്ടുതനിമകൾ പരിചയപ്പെടുത്തുന്ന ‘എന്റെ നാടിന്റെ പൈതൃകം’, ‘മഴമാപിനികൾ ഒരുക്കുന്ന മഴയറിയാം’ എന്നീ പദ്ധതികൾ ഈ വർഷം തുടങ്ങും.
July 23
12:53
2024