തനിച്ചല്ല; ജാഗ്രത പുലർത്താൻ രക്ഷിതാക്കൾക്കായി ക്ലാസ്
തുറവൂർ: കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂളിൽ രക്ഷിതാക്കൾക്കായി ‘തനിച്ചല്ല’ ക്ലാസ് സംഘടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് സുരക്ഷാ ക്ലബ്ബും ചേർന്നാണ് പരിപാടി നടത്തിയത്. കാലത്തിനനുസരിച്ച് രക്ഷിതാക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും ജല, ഊർജ, സംരക്ഷണം, പ്ലാസ്റ്റിക് രഹിത സമൂഹം എന്നിവയെക്കുറിച്ചും ക്ലാസിൽ ചർച്ച ചെയ്തു. രക്ഷിതാക്കളിലൂടെ കുടുംബശ്രീയിലേക്കു പദ്ധതി വ്യാപിപ്പിക്കുകയും ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടിയിലൂടെ സമൂഹത്തിൽ അഭിലഷണീയമായ മാറ്റം കൈവരിക്കുകയുമാണു ലക്ഷ്യം. സ്കൂൾ മാനേജർ ടി.ഡി. രവീന്ദ്രനാഥ കർത്താ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് എൻ.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജി. വിജയശ്രീ, സീഡ് കോഡിനേറ്റർ സി.കെ. ബീന, അധ്യാപകരായ സ്മിത, സൗമ്യ എന്നിവരും രക്ഷാകർത്തൃ പ്രതിനിധികളായ ജയചിത്ര, കൃഷ്ണപ്രഭ, കുമേഷ്‌കുമാർ എന്നിവരും നേതൃത്വം നൽകി. രക്ഷിതാക്കൾക്കുവേണ്ടി ബബിത, ശാലിനി എന്നിവർ സംസാരിച്ചു.
July 29
12:53
2024