SEED News

പെൻബോക്‌സുമായി ചത്തിയറ സ്കൂളിലെ സീഡ് ക്ലബ്ബ് കുട്ടികൾ

ചാരുംമൂട്: ഉപയോഗശൂന്യമായ പേനകൾ വലിച്ചെറിഞ്ഞ്‌ ഭൂമിയെ നശിപ്പിക്കാതിരിക്കാൻ പെൻബോക്‌സുമായി ചത്തിയറ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സഞ്ജീവനി സീഡ് ക്ലബ്ബ് കുട്ടികൾ.  ഉപയോഗശൂന്യമായ പേനകൾ സ്കൂളിലും പരിസരത്തും വലിച്ചെറിയുന്നത് തടയുന്നതിനും പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകത കുട്ടികൾക്കു മനസ്സിലാക്കുന്നതിനുമാണ് പെൻബോക്‌സ് സ്ഥാപിച്ചത്. പ്രിൻസിപ്പൽ കെ.എൻ. അശോക കുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എ.കെ. ബബിത, പി.ടി.എ.  പ്രസിഡന്റ് എസ്. ഹരികുമാർ, സീഡ് ക്ലബ്ബ് കോഡിനേറ്റർ വിനീത, അധ്യാപകരായ ആർ. ശിവപ്രകാശ്, കിരൺ ബാബു, ബീഗം കെ. രഹ്‌ന, ഗിരിജ, രശ്മി ആർ. ചന്ദ്രൻ, ഭഗവതി ലാൽ എന്നിവർ സംസാരിച്ചു.

July 29
12:53 2024

Write a Comment