SEED News

ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രവർത്തിച്ചു ഗവ. എൽപിഎസ് പകൽക്കുറിയിലെ സീഡ് ക്ലബ്ബ്‌

കിളിമാനൂർ : ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രകൃതി പാഠങ്ങൾ തേടിയും അവബോധത്തിന്റെ  മാതൃകകൾ സൃഷ്ടിച്ചും ഗവ. എൽപിഎസ് പകൽക്കുറിയിലെ സീഡ് ക്ലബ്ബ്‌ . സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പേപ്പർ സഞ്ചികൾ പകൽക്കുറിയിലെ വ്യാപാരികൾക്ക് വിതരണം ചെയ്തു. തുടർന്ന് വല്ലഭൻ കുന്ന് ജൈവ വൈവിധ്യ കേന്ദ്രത്തിൽ വച്ച്  പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയും വല്ലഭൻ കുന്നിലും  പരിസരത്തുമുള്ള പ്ലാസ്റ്റിക്  ഖരമാലിന്യങ്ങൾ  ശേഖരിച്ച് സ്കൂളിൽ എത്തിക്കുകയും ചെയ്തു. പ്രധമാധ്യാപിക ലിനി,  അധ്യാപകരായ ബേബി, ദിത, സ്കൂൾ സീഡ് ക്ലബ് കോർഡിനേറ്റർ ജിനു, എം.പി.ടി.എ പ്രസിഡണ്ട് ശ്രീലത തുടങ്ങിയവർ നേതൃത്വം നൽകി

July 31
12:53 2024

Write a Comment