SEED News

ദുരിതബാധിതർക്കു സഹായവുമായി സീഡ് ക്ലബ്ബുകൾ

ആലപ്പുഴ: വയനാട്ടിലെ ദുരിതബാധിതർക്കുള്ള സഹായഹസ്തങ്ങളുമായി കുരുന്നുകൾ. സ്കൂളുകളിലെ സീഡ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ ശേഖരിച്ച അവശ്യസാധനങ്ങൾ ആലപ്പുഴയിലെ മാതൃഭൂമി ഓഫീസിൽ എത്തിച്ചു.
കടക്കരപ്പള്ളി ഗവ. എൽ.പി.എസിൽനിന്നു വസ്ത്രങ്ങളും ബിസ്കറ്റും സാനിറ്ററി പാഡുകളും നൽകി. തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂൾ കിടക്കവിരികളും സോപ്പും തോർത്തുകളും നൽകിയിട്ടുണ്ട്. ആലപ്പുഴ എസ്.ഡി.വി. ഗേൾസ് ഹൈസ്കൂളിൽനിന്നു വസ്ത്രങ്ങളും സാനിറ്ററി പാഡുകളും വെള്ളവും എത്തിച്ചു.
ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ.പി. സ്കൂളിലെ വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും ശേഖരിച്ച സാധനങ്ങൾ കളക്ടറേറ്റിലെ ശേഖരണകേന്ദ്രത്തിൽ എത്തിക്കും. കട്ടച്ചിറ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ ദുരിതാശ്വാസനിധിയിലേക്ക് കുടുക്കപ്പണം സംഭാവന നൽകി. പൊള്ളേത്തൈ ഗവ. ഹൈസ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ ഇശൽ പിറന്നാൾ സമ്മാനമായി കിട്ടിയ 500 രൂപ സംഭാവന ചെയ്തു.

August 03
12:53 2024

Write a Comment