വയനാടിന് കൈത്താങ്ങുമായി മാതൃഭൂമി സീഡ് ക്ലബ്
പാലക്കാട്: പ്രകൃതി ദുരന്തത്തിന്റെ യാതനകൾ അനുഭവിക്കുന്ന വയനാട്ടിലേക്ക് ദുരിത ബാധിതർക്കുള്ള സഹായഹസ്തവുമായി വെസ്റ്റ് യാക്കര സെന്റ്.മേരീസ് ഇംഗ്ലീഷ് മീഡിയം യു.പി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളും അധ്യാപകരും. ഇതേ സ്കൂളിലെ അധ്യാപികയായ പി. പ്രസീതയുടെ ഭർത്താവ് ജെ. രാജരാജന്റെ സഹായത്തോടെയാണ് ദുരിത ബാധിതർക്കായി പാത്രങ്ങളും, ഗ്യാസ് അടുപ്പും മാതൃഭൂമി മുഖേനെ കൈമാറുന്നത്. പ്രധാന അദ്ധ്യാപിക പി.സോണി, സീഡ് കോ ഓർഡിനേറ്റർ എസ്.പുഷ്കല, വിദ്യാർത്ഥികളായ ആർ. നിതിൻ, എൻ.കെ. ലാവണ്യ, ആർ.ഭവ്യ, ആർ. ഉത്രജ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
August 08
12:53
2024