പടനിലം ഹയർസെക്കൻഡറി സ്‌കൂളിൽ സീഡ് പ്രവർത്തനം തുടങ്ങി
ചാരുംമൂട്: നൂറനാട് പടനിലം ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃഭൂമിയുടെ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികളിൽ പാരിസ്ഥിതികബോധം വളർത്തുകയെന്ന ലക്ഷ്യത്തോടുകൂടി തുടങ്ങിയ ബന്ദിപ്പൂവ് കൃഷിത്തോട്ടത്തിന്റെയും ഔഷധസസ്യോദ്യാനത്തിന്റെയും നിർമാണോദ്ഘാടനം സ്‌കൂൾ മാനേജർ പി. അശോകൻ നായർ നിർവഹിച്ചു.
ഉപയോഗശൂന്യമായ പേനകൾ നിക്ഷേപിക്കുന്നതിന് തയ്യാറാക്കിയ പേനക്കൂട പി.ടി.എ. പ്രസിഡന്റ് പി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ചിത്ര, ഹെഡ്മിസ്ട്രസ് ജി.എസ്. ശ്രീകല, സീഡ് കോഡിനേറ്റർ എസ്. ദീപ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ, അധ്യാപകർ, സീഡ്ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ
പങ്കെടുത്തു.
August 08
12:53
2024