ഹിരോഷിമ ദിനാചരണം: ശാന്തിദീപം തെളിച്ച് മാതൃഭൂമി സീഡ് ക്ലബ്ബ്
തിരുവല്ല: മഞ്ഞാടി മാർത്തോമ്മാ സേവികാസംഘം യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ഹിരോഷിമ ദിനാചരണം നടത്തി. ജെസി ടി.പണിക്കർ ദീപം തെളിച്ചു. സ്‌കൂൾ മാനേജർ റേച്ചൽ ജോർജ് അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് എ.വി. ജോർജ് സന്ദേശം നൽകി. പ്രഥമാധ്യാപിക എ.എ. ജാജിമോൾ, സീഡ് കോഡിനേറ്റർ അന്നമ്മ ടി. ബേബി, ടി.എസ്.ജിഷ, അജീന ബിജു, എവ്‌ലറ്റ് സെലിൻ ബ്രൈൻ എന്നിവർ പ്രസംഗിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കൽ, സമാധാന റാലി, ക്വിസ് മത്സരം എന്നിവയും നടത്തി.
August 08
12:53
2024