SEED News

വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധക്കഞ്ഞിയും പത്തില തോരനും വിതരണം ചെയ്തു

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർക്കിടമാസത്തിലെ ഔഷധക്കഞ്ഞിയുടെ പ്രാധാന്യം പുതു തലമുറയിലെത്തിക്കുന്നതിനായി
 ഔഷധക്കഞ്ഞിയും പത്തില തോരനും വിതരണം ചെയ്തു. മഴക്കാലത്ത് ശരീരത്തിന് ബലവർധക ഭക്ഷണം എന്ന രീതിയിലാണ് കർക്കിടകത്തിൽ ഔഷധക്കഞ്ഞി തയ്യാറാക്കുന്നത്. കഞ്ഞിക്കൊപ്പം ഔഷധങ്ങളും ധാന്യങ്ങളും കൂടി ശരീരത്തിലെത്തുമ്പോൾ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ആകും  പരിപാടി അലനല്ലൂർ ഗവ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: മിഷ്കാത്ത്  ഉദ്ഘാടനം ചെയ്തു. ഔഷധക്കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ച്   ഡോ മിഷ്കാത്ത് 
വിശദീകരിച്ചു. പി.ടി.എ  പ്രസിഡന്റ് എം പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ആയുർവേദ നേഴ്സുമാരായ കെ ആർ വർണ്ണ സി.സി ജിൻഷാ സന്തോഷ്  ,പ്രധാന അധ്യാപിക കെ എം ഷാഹിന സലീം ,  സീഡ്  കോ-ഓർഡിനേറ്റർമാരായ കെ പി ഫായിഖ് റോഷൻ,പി നബീൽ ഷാ   അധ്യാപകരായ , കെ.എ മിന്നത്ത്, ടി ഹബീബ,എം.പി  മിനീഷ , ഐ ബേബി സൽവ,  , എൻ ഷാഹിദ് സഫർ, സി മുഹമ്മദാലി എന്നിവർ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി പത്തിലകളായ മത്തൻ, കുമ്പളം, വെള്ളരി,തഴുതാമ, തകര, ചേമ്പ്, ചേന, പയറില, കഞ്ഞിതുവ്വ, താള് എന്നിവയുടെ പ്രദർശനവും പത്തില തോരനും തയ്യാറാക്കി. പരിപാടിയിൽ രക്ഷിതാക്കളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും സാന്നിധ്യം ഉണർവേകി.

August 10
12:53 2024

Write a Comment