SEED News

ലവ് പ്ലാസ്റ്റിക് അധ്യാപക ശില്പശാല


ആലപ്പുഴ: മാതൃഭൂമിയും ഓർകല-ഈസ്റ്റേണും ചേർന്ന് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും അധ്യാപക ശില്പശാലയും നടത്തി. പ്ലാസ്റ്റിക്കിന്റെ അശാസ്ത്രീയമായ ഉപയോഗത്തെപ്പറ്റി ബോധവത്കരിക്കുന്നതോടൊപ്പം പ്രകൃതിസംരക്ഷണവും ലക്ഷ്യമിട്ടു നടപ്പാക്കുന്ന പദ്ധതിയാണിത്.
ആലപ്പുഴ എസ്.ഡി.വി. ഗേൾസ് ഹൈസ്കൂളിൽ നടന്ന പരിപാടി ശുചിത്വമിഷൻ ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ കോഡിനേറ്ററുമായ കെ.ഇ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.
സൗഹൃദപരമായി പ്ലാസ്റ്റിക്‌മാലിന്യം നിർമാർജനം ചെയ്യുകയെന്ന ആശയത്തോടെ നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയെ അദ്ദേഹം പ്രശംസിച്ചു. പ്ലാസ്റ്റിക്മാലിന്യനിർമാർജനം കാലത്തിന്റെ അനിവാര്യതയാണെന്നും പദ്ധതിക്ക് ശുചിത്വമിഷന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും പറഞ്ഞു.
പദ്ധതിയെക്കുറിച്ച് മാതൃഭൂമി സീനിയർ റിപ്പോർട്ടർ കെ.എ. ബാബു ക്ലാസ് നയിച്ചു. വിവിധ സ്കൂളുകളിൽനിന്നായി 130-ഓളം അധ്യാപകർ പങ്കെടുത്തു.

September 04
12:53 2024

Write a Comment