ലവ് പ്ലാസ്റ്റിക് 2.0; പുരസ്കാരങ്ങൾ സമ്മാനിച്ചു
ആലപ്പുഴ: പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുന്നതിനൊപ്പം പ്രകൃതിസംരക്ഷണവും ലക്ഷ്യമിട്ട് മാതൃഭൂമിയും ഓർകല -ഈസ്റ്റേണും ചേർന്നുനടപ്പാക്കുന്ന ലവ്പ്ലാസ്റ്റിക് പദ്ധതിയിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു.
‘ഒഴിവാക്കാം പ്ലാസ്റ്റിക് ജീവിതം’ എന്ന മുദ്രാവാക്യമുയർത്തി നടപ്പാക്കുന്ന പദ്ധതിയിൽ 2023-24 അധ്യയനവർഷം മികച്ച പ്രവർത്തനങ്ങൾ നടത്തിയ സ്കൂളുകൾക്കാണ് പുരസ്കാരം നൽകിയത്. രണ്ടുഘട്ടങ്ങളിലായി പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് തരംതിരിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ മികവുപുലർത്തിയ 10 സ്കൂളുകളെയാണ് തിരഞ്ഞെ
ടുത്തത്.
എസ്.ഡി.വി. ഗേൾസ് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ ശുചിത്വമിഷൻ ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ കോഡിനേറ്ററുമായ കെ.ഇ. വിനോദ് കുമാർ പുരസ്കാരങ്ങൾ സമ്മാനിച്ചു.
വിവിധ സ്കൂളുകളിൽനിന്നുള്ള അധ്യാപകർ പങ്കെടുത്തു.
പുരസ്കാരം നേടിയ വിദ്യാലയങ്ങൾ
ടൈനി ടോട്സ് ജൂനിയർ സ്കൂൾ, തോണ്ടംകുളങ്ങര, ഗവ. ഗേൾസ് എച്ച്.എസ്.എസ്., മാവേലിക്കര, ജി.യു.പി.എസ്., ആഞ്ഞിലിപ്രാ, ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ, പുന്നപ്ര, ടി.ഡി. എൽ.പി.എസ്., തുറവൂർ, സെയ്ന്റ് മേരീസ് എൽ.പി.എസ്., എടത്വാ, ലിയോ തേർട്ടീന്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കാളാത്ത്, ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്കൂൾ, ഇരവുകാട്, എൽ.എം.എച്ച്.എസ്.എസ്., പച്ച, ജി.എൽ.പി.എസ്., നടുവട്ടം.
September 04
12:53
2024