SEED News

മാതൃഭൂമി സീഡ് സീസൺവാച്ച് കുട്ടികൾക്ക് ആവേശമായി


കായംകുളം: കീരിക്കാട് തെക്ക് ഞാവക്കാട് എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സീസൺവാച്ച് പ്രവർത്തനം കുട്ടികൾക്ക് ആവേശമായി. മരങ്ങളെ അടുത്തറിഞ്ഞു നിരീക്ഷിച്ചുകൊണ്ടും കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാം എന്നതാണ് സീസൺവാച്ച് പദ്ധതി. 
കണ്ടല്ലൂർതെക്ക് പ്രണവം വീട്ടിൽ കെ.ജി. രമേശന്റെ വീടിനോടു ചേർന്നുള്ള ഒന്നരയേക്കർ  ജൈവവൈവിധ്യ ഉദ്യാനമാണ് കുട്ടികൾ സീസൺവാച്ചിനായി തിരഞ്ഞെടുത്തത്. പരിസ്ഥിതിപ്രവർത്തകനും വനമിത്ര അവാർഡു ജേതാവുമാണ് രമേശൻ. ഇവിടെ 1,200 ഇനങ്ങളിലുള്ള 1,500 മരങ്ങളും ചെടികളുമുണ്ട്.   

September 04
12:53 2024

Write a Comment