പച്ചക്കറി കൃഷിയിലും നൂറുമേനി
ഷൊർണൂർ: കല്ലിപ്പാടം ആരിയഞ്ചിറ.യു.പി സ്കൂൾ സ്നേഹിത സീഡ് ക്ലബ്ബംഗങ്ങൾ വിളവെടുപ്പിൻ്റെ തിരക്കിലാണ്. പഠനത്തിനിടയിൽ ആഴ്ചയിൽ രണ്ടും മൂന്നും തവണകളായാണ് വിളവെടുപ്പ് നടത്തുന്നത് . ജൂൺ മാസത്തിലെ ആദ്യ വാരത്തിലാണ് ഒന്നാം വിളയിറക്കിയത് .നൂറോളം വെണ്ട വിത്തുകൾ, വഴുതിന, പയർ, പച്ചമുളക്, മത്തൻ, കുമ്പളം , ചീര, കപ്പ, പപ്പായ , വാഴ, ചേന, ചേമ്പ് , ഇഞ്ചി , മാങ്ങയിഞ്ചി, മഞ്ഞൾ ഇവയെല്ലാം പച്ചക്കറിത്തോട്ടത്തിലുണ്ട്. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറി. ഇതോടൊപ്പം കളിസ്ഥലത്തിനു ചുറ്റുമുള്ള ഫലവൃക്ഷങ്ങളായ പ്ലാവ്, മാവ്, നെല്ലി, എലിഫൻ്റ് ആപ്പിൾ, സപ്പോട്ട തുടങ്ങിയവയും വിളവെടുക്കുന്നു . അടുത്തതായി രണ്ടാം വിലയിറക്കുന്നതിനുള്ള പരിശ്രമത്തിലാണ് സീഡ് ക്ലബും, അധ്യാപകരും ,പി.ടി.എ, എസ്. എസ്. ജി. ,ഹരിതം ക്ലബ്ബ് അംഗങ്ങളും.സീഡ് ക്ലബ് അംഗങ്ങളായ പി.ആർ.അതിഥി, കെ.ജെ. അതുൽ, പ്രധാനാധ്യാപകൻ എസ്. ശാന്തിലാൽ, സീഡ് കോഡിനേറ്റർ പി.ആർ സ്മിത, അധ്യാപകരായ കെ. മുഹമ്മദ് ഷിയാസ് , പി. പി. ദിനൂപ് കൃഷ്ണൻ എന്നിവർ വിളവെടുപ്പിന് നേതൃത്വം നല്കി.