SEED News

ബന്ദിപ്പൂക്കൃഷിയിൽ നേട്ടവുമായി വിദ്യാർഥികൾ

പൂച്ചാക്കൽ: ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണപിപണി ലക്ഷ്യമാക്കി കൃഷിചെയ്ത ബന്ദിപ്പൂക്കൃഷിയുടെ ആദ്യഘട്ടം വിളവെടുത്തു. 50 ഗ്രോബാഗുകളിലാണ് കൃഷിചെയ്തത്. മികച്ച വിളവാണു ലഭിച്ചത്. വിളവെടുപ്പ് ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ നിഷാ ജോസഫ് നിർവഹിച്ചു.  സീഡ് കോഡിനേറ്റർ ഇന്ദുകല, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ രജനി തുടങ്ങിയവർ പങ്കെടുത്തു.

September 09
12:53 2024

Write a Comment