വീടുനിർമാണം പൂർത്തിയാക്കാൻ സീഡ് ക്ലബ്ബിന്റെ സഹായം
പാണ്ടനാട് : സ്വാമി വിവേകാനന്ദാ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയുടെ വീടുനിർമാണം പൂർത്തിയാക്കാൻ മാാതൃഭൂമി ഹരിതം സീഡ് ക്ലബ്ബ് സമാഹരിച്ച തുക കൈമാറി.
വീടിന്റെ തുടർന്നുള്ള പണികൾ സ്കൂൾ ഏറ്റെടുത്തു നടത്തുന്നതിനു തീരുമാനിച്ചിരുന്നു. ഇതിലേക്കാണ് സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിപ്രകാരം സീഡ് ക്ലബ്ബ് തുക സമാഹരിച്ചത്. സീഡ് കോഡിനേറ്റർ സുചിത്ര കെ. നായർ പ്രഥമാധ്യാപിക സ്മിത എസ്. കുറുപ്പിനു കൈമാറി. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ശ്രീജേഷ്, അധ്യാപകരായ ആർ. രാജേഷ്, വിദ്യാ ജി. കൃഷ്ണൻ, ശില്പ, ടി.കെ. ശശി എന്നിവർ പങ്കെടുത്തു.
September 28
12:53
2024