SEED News

ജമന്തി തോട്ടവുമായി ജി എച്ച് എസ് എസ് പേട്ട


തിരുവനന്തപുരം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജി എച്ച് എസ് എസ്  പേട്ടയിലെ ഭിന്നശേഷി കുട്ടികളും കൂട്ടുകാരും ചേർന്ന് ഒരുക്കിയ ജമന്തി തോട്ടത്തിന്റെ വിളവെടുപ്പ് ഉത്സവം നടന്നു. തിരുവനന്തപുരം നോർത്ത് യു ആർ സി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ അനൂപ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഹെഡ്മിസ്ട്രസ്  ശിവപ്രിയ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തിരുവനന്തപുരം നോർത്ത് യു ആർ സി യിൽ നിന്നും ഇസ്മായിൽ അവർകളും സ്കൂളിലെ മറ്റ് അധ്യാപകരും രക്ഷകർത്താക്കളും സന്നിഹിതരായിരുന്നു.  

October 05
12:53 2024

Write a Comment