നാടിന്റെ പൈതൃകംതേടി മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ
തുറവൂർ: നാടിന്റെ പൈതൃകംതേടി സ്കൂളുകളിലെ സീഡ് ക്ലബ്ബംഗങ്ങൾ. കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയൻ എച്ച്.എസ്., തുറവൂർ ഗവ. ടി.ഡി.എൽ.പി.എസ്. എന്നീ സ്കൂളുകളിലെ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങളാണ് പൈതൃകവഴിയിലൂടെ യാത്രനടത്തിയത്.
ഇ.സി.ഇ.കെയിലെ സീഡ്, പരിസ്ഥിതി ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും സംയുക്തമായി നടത്തിയ പഠനയാത്ര വിജ്ഞാനവും കൗതുകവും നിറഞ്ഞതായിരുന്നു. ആലപ്പുഴയുടെ ചരിത്രത്തിലൂടെ നടത്തിയ ഏകദിനയാത്ര പല്ലന കുമാരകോടിയിൽനിന്നാണ് ആരംഭിച്ചത്. കുമാരനാശാൻ സ്മാരകത്തിൽ കവിതചൊല്ലിയും ആശാൻകൃതികളെക്കുറിച്ച് അവലോകനം നടത്തിയും
യാത്രാസംഘം മഹാകവിക്ക് ആദരാഞ്ജലിയർപ്പിച്ചു.
പ്രധാനാധ്യാപിക ജി. വിജയശ്രി, സീഡ് കോഡിനേറ്റർ സി.കെ. ബീന, ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസുമാരായ സി.ആർ. മായ, കെ.ബി. അമൃത, ആർ. സൗമ്യ, പി.ടി.എ. പ്രസിഡന്റ് അശോക് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഗവ. ടി.ഡി.എൽ.പി.എസിലെ സീഡ് ക്ലബ്ബംഗങ്ങൾ 300 വർഷത്തിലേറെ പഴക്കമുള്ള തുറവൂർ തിരുമല ദേവസ്വംക്ഷേത്രത്തിലെ നാടകശാല സന്ദർശിച്ചു.
November 29
12:53
2024