സ്കൂൾ സംരക്ഷണത്തിനായി സീഡ് പോലീസ്
എടത്വാ: സെയ്ന്റ് മേരീസ് എൽ.പി. സ്കൂളിലെ സീഡ് പോലീസ് അംഗങ്ങളുടെ നാമകരണച്ചടങ്ങ് നടന്നു. മുൻ വർഷങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സീഡ് ക്ലബ്ബ് അംഗങ്ങളെയാണ് സീഡ് പോലീസിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. സീനിയർ അധ്യാപിക ജിസ് റോസ് കുര്യൻ പേരുകൾ പതിച്ച ബാഡ്ജുകൾ കുട്ടി പോലീസിനെ അണിയിച്ചു. കോഡിനേറ്റർ അനിലോ തോമസ് പ്രസംഗിച്ചു.
November 29
12:53
2024