ജല പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു.
നെയ്യശ്ശേരി: എസ്.എൻ.സി.എം. എൽ.പി.സ്‌കൂളിൽ നീർമാതളം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുടിവെള്ള പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. ജലശ്രോതസ്സുകളും മണ്ണും വായുവും മലിനമാകു ന്നതിലൂടെ നിരവധി അസുഖങ്ങൾ ഉണ്ടാകുന്ന സാഹചര്യമാണുള്ളത്. ഇതിനാൽ കുടിക്കുന്ന ജലത്തിൻ്റെ ഗുണമേന്മ അറിയുന്നതിന് വേണ്ടി യാണ് ജലപരിശോധനാക്യാമ്പ് സംഘടിപ്പിച്ചത് കുട്ടികളും രക്ഷിതാക്ക ളും അവരുടെ വീടുകളിൽനിന്ന് കൊണ്ടുവന്ന ജല സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 120 സാമ്പിളുകൾ പരിശോധിച്ചു. ജലപരിശോധന പ്രവർത്തന ങ്ങൾക്ക് സീഡ് ക്ലബ്ബ് അംഗങ്ങളായ വേദസുധൻ, ശ്രീനന്ദ സുമേഷ്, അൽഅമീൻ എന്നിവർ നേതൃത്വം നൽകി. പരിശോധനയിൽ കുഴപ്പം കണ്ടെത്തിയ വെള്ളം ഉപയോഗിക്കുന്നവരോട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിനും കിണർ ക്ലോറിനേഷൻ നടത്തുന്ന തിനും നിർദേശം നൽകി.
December 12
12:53
2024