SEED News

ലോക ഭക്ഷ്യദിനാചരണം- "ഭക്ഷണം പാഴാക്കാതെ ഒരു നേരത്തെ ആഹാരം പങ്കുവയ്ക്കാം" ഉദയനാപുരം ഗവൺമെന്റ് യുപി സ്കൂൾ

ഉദയനാപുരം: ലോക ഭക്ഷ്യ ദിനാചരണത്തോടനുബന്ധിച്ച് വിശപ്പിന്റെയും ഭക്ഷണത്തിന്റെയും പ്രാധാന്യം,സാമൂഹിക പ്രതിബദ്ധത എന്നിവ കുട്ടികളുടെ മനസ്സിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് തങ്ങളുടെ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന പൊതിച്ചോറുകൾ നൽകുന്നതിനായി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉദയനാപുരം ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടികൾ വൈക്കം തോട്ടുവക്കത്തുള്ള അമലാഭവൻ എന്ന ശരണാലയം സന്ദർശിച്ചു.പൊതിച്ചോറുകൾ നൽകുന്നതിനോടൊപ്പം  കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അധ്യാപക - അനധ്യാപകർ, പി ടി എ അംഗങ്ങൾ എന്നിവർ കുട്ടികളോടൊപ്പം ചേർന്നു.

December 20
12:53 2024

Write a Comment