കലോത്സവത്തെ സ്വാഗതംചെയ്ത് മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളുടെ ഫ്ലാഷ് മോബ്
കായംകുളം : ജില്ലാ സ്കൂൾ കലോത്സവത്തിനു മുന്നോടിയായി ആഞ്ഞിലിപ്രാ ഗവൺമെന്റ് യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കലയാണു ലഹരി എന്ന സന്ദേശം വിളിച്ചോതുന്നതായിരുന്നു ഫ്‌ളാഷ് മോബ്. കല എന്ന ലഹരി നമ്മെ ഉന്മേഷവാന്മാരും ഊർജസ്വലരുമാക്കുന്നു. ഉയർച്ചയുടെ വഴികൾ കയറാൻ പ്രചോദനം നൽകുന്നു. അതുകൊണ്ട് കലയാകട്ടെ നമ്മുടെ ലഹരിയെന്ന സന്ദേശം നൽകുന്നതായിരുന്നു ഫ്ലാഷ് മോബ്.
February 01
12:53
2025