സീഡ് റിപ്പോർട്ടറുടെ വാർത്ത ഫലംകണ്ടു കനാൽറോഡ് സഞ്ചാരയോഗ്യമാക്കി
കൊല്ലകടവ്: കൊല്ലകടവ് ആഞ്ഞിലിച്ചുവട് ജങ്ഷനിൽനിന്നു വടക്കേമലയിലേക്കുള്ള കനാൽ റോഡ് കാടുവെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കി. റോഡിന്റെ ഇരുവശത്തും പുല്ലു വളർന്നു നിൽക്കുന്നതിനാൽ വിദ്യാർഥികൾ ഭീതിയോടെയാണ് സഞ്ചരിച്ചിരുന്നത്. ഇതുസംബന്ധിച്ച് കൊല്ലകടവ് ജി.എം.എച്ച്.എസിലെ സീഡ് റിപ്പോർട്ടർ അൽ അമീൻ തയ്യാറാക്കിയ വാർത്ത നവംബർ രണ്ടിന് മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടർന്ന്, പഞ്ചായത്തംഗം ശ്രീകുമാരി മധുവിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് റോഡ് ഗതാഗതയോഗ്യമാക്കി. റോഡിലെ മാലിന്യവും നീക്കി.
റോഡിന്റെ ദുരവസ്ഥമൂലം തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യമുണ്ടായിരുന്നു. ഇതിനാൽ വിദ്യാർഥികൾ മുതിർന്നവരുടെ സഹായത്തോടെയാണ് സ്കൂളിലേക്കു സഞ്ചരിച്ചിരുന്നത്.
February 01
12:53
2025