സ്കൂളിൽ ജൈവവൈവിധ്യ പാർക്കൊരുക്കി സീഡ് ക്ലബ്ബ്
കായംകുളം: ഞാവക്കാട് എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഔഷധസസ്യങ്ങൾ നട്ടുവളർത്തി ജൈവവൈവിധ്യ പാർക്കൊരുക്കി. ആടലോടകം, നീലക്കൊടുവേലി, രുദ്രാക്ഷം, പതിമുഖം, നീർമാതളം, കുന്തിരിക്കം, മഞ്ഞൾ, കറുക, ഗരുഡക്കോടി, പകലപ്പായാനി തുടങ്ങിയ സസ്യങ്ങളും പാർക്കിനു നടുവിൽ ആമ്പൽക്കുളവുമുണ്ട്. പ്രധാനാധ്യാപിക എം.എസ്. ഷീജ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് സഖാഫി അധ്യക്ഷനായി. സി.വി. വിഷ്ണു, ശ്രീനിദേവി, ആയിഷ, സോണി ബഷീർ, മെഹർബാൻ, റീനാമോൾ, ഷീജ, ജ്യോതി, ഹസീന എന്നിവർ പ്രസംഗിച്ചു.
February 01
12:53
2025