രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
രാമപുരം: മാതൃഭൂമി സീഡിന്റെ ‘പഴയ കതിർ പുതിയ കൈകളിൽ’ പരിപാടിയുമായി ബന്ധപ്പെട്ട് രാമപുരം എസ്.എച്ച്. എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളുടെ നെൽകൃഷി വിളവെടുത്തു. സ്കൂൾ അങ്കണത്തിൽ നടന്ന വിളവെടുപ്പ് കുട്ടികൾ ആഘോഷമാക്കി. നെൽകൃഷി അന്യം നിന്നുപോയ പ്രദേശങ്ങളിൽ നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിലെ വളർച്ച നേരിൽ നിരീക്ഷിക്കുവാനും നെല്ല് ചോറായി ഊണ് മേശയിൽ എത്തുന്നതിന്റെ വിവിധ വശങ്ങൾ നേരിൽ കണ്ട് മനസിലാക്കുന്നതിനുമാണ് നെൽകൃഷി ചെയ്തത്. നെല്ല് വിതച്ചതും നനച്ചതും വളമിട്ടതും കൊയ്തതും മെതിച്ചതും നെല്ല് പേറ്റിയെടുത്തതുമെല്ലാം കുട്ടികൾ തന്നെയാണ്.
April 07
12:53
2025